Posts

Showing posts from July, 2020

സൗഹൃദം

Image
*സൗഹൃദം*      ഒരാൾ മറ്റാരാളോടു പുലർത്തേണ്ട അഗാധവും തീവ്രവും അളവില്ലാത്ത തുമായ സ്നേഹവും ത്യാഗവും കാരുണ്യവും ചേർന്ന മൂർത്തരൂപമാണ് സൗഹൃദം. എല്ലാ കാര്യത്തിലുമുള്ള പൊരുത്തമാണ് സൗഹൃദത്തിൻ്റെ കാതൽ; നമ്മുടെ കണ്ണുകൾ പോലെ, അവ ഒരുമിച്ചു തുറക്കുകയും അടയ്ക്കുകയും കരയുകയും ഉറങ്ങുകയും ചെയ്യുന്നു, ഒരുപക്ഷെ പരസ്പരം കാണാതെ തന്നെ...      സൗഹൃദത്തിൽ, ഏറ്റെടുക്കുന്ന ത്യാഗങ്ങൾ കാണാതെ പോകുമ്പോഴാണ് അതിൽ വിള്ളൽ അനുഭവപ്പെടുന്നത്. നോക്കുക അവർ രണ്ടുപേരും ജോലിക്ക് പോകുന്നുണ്ട്. അവള് ‍ ക്കു മുമ്പേ ജോലി കഴിഞ്ഞെത്തുവാന് ‍ അവൻ ശ്രമിക്കുന്നു. അവളെത്തുമ്പോള് ‍ അത്താഴം തയാറാക്കുന്നു. അവളുടെ നടുവിന് പ്രശ്‌നങ്ങളുള്ളതുകൊണ്ട് വീട് വൃത്തിയാക്കല് ‍ സന്തോഷപൂര് ‍ വം ചെയ്യുന്നു. പൂമ്പൊടി അലര് ‍ ജിയുള്ളതുകൊണ്ട് തോട്ടപ്പണിയില് ‍ നിന്നവളെ ഒഴിവാക്കുന്നു. ഇതൊന്നും അവള് ‍ ക്ക് സ്‌നേഹമാണെന്ന് തോന്നാത്തതെന്തുകൊണ്ട്?      സ്‌നേഹഭാഷകളിലെ ഈ വൈരുദ്ധ്യങ്ങള് ‍ മനസ്സിലാകാതെപ്പോകുമ്പോഴാണ് അവർ നമുക്ക് നഷ്ടപ്പെട്ടവരാകുന്നത്. ഇതിനെ മറികടക്കാനുള്ള ലളിതമായൊരു രീതി, അപരന്റെ ചെരിപ്പില് ‍ കാല് ‍ ചവിട്ട...